ആലപ്പുഴ: മഴക്കാലത്തിനുമുമ്പായി സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും പുതിയ അദ്ധ്യയനവര്‍ഷത്തിന് മുന്നോടിയായുള്ള പ്രവേശനോത്സവത്തിന് തയ്യാറെടുക്കാനുമായി ജില്ലാ പഞ്ചായത്ത് 3,66,76000 രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി തുക അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വേനല്‍ അവധിക്കാലത്തുതന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഒന്നര ആഴ്ചകൊണ്ട് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച് അടുത്ത അവലോകനയോഗം മെയ് മാസത്തില്‍ ചേരുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ സെക്രട്ടറി ഐസക് രാജു, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജി. വിഷ്ണുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുക അനുവദിച്ച സ്കൂള്‍, അനുവദിച്ച തുക (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍ ചുവടെ .
ഗവ.എച്ച്എസ് ബോയ്സ് ഹരിപ്പാട് (184000), ഗവഎച്ച്എസ്എസ് തലവടി (2400000), ഗവ. എച്ച്എസ്എസ് പുലിയൂര്(216000), വയലാര്‍ വിആര്‍വിഎം ഗവ. എച്ച്എസ്എസ് (350000), എസ്സിയു വിഎച്ച്എസ് പട്ടണക്കാട് (600000), ഗവ.എച്ച്എസ്എസ് പെരുമ്പളം (3070000), ഗവഎച്ച്എസ് തണ്ടാനുവിള (5000000), കെകെഎംവി എച്ച്എസ്എസ് ഇലിപ്പക്കുളം (233000), ഗവഎച്ച്എസ്എസ് ഇറവങ്കര (1558000), ഡിവിഎച്ച്എസ്എസ് ചാരമംഗലം (625000), ഗവ. എച്ച്എസ്എസ് തിരുവന്‍വണ്ടൂര്‍ (370000), ഗവ എച്ച്എസ് ബുധനൂര്‍ (2660000), എറ്റിവിജി എച്ച്എസ് മങ്കൊമ്പ് (1000000), ജിഎച്ച്എസ് കിടങ്ങറ (2200000), ജിഎച്ച്എസ് കുപ്പപ്പുറം (621000), ജിഎച്ച്എസ് കൊടുപ്പുന്ന(210000), ജിഎച്ച്എസ്എസ് ചന്തിരൂര്‍(720000), ജിഎച്ച്എസ്എസ് കുന്നം (578000), ജിഎച്ച് എസ്എസ് കലവൂര്‍ (1285000), ജിഎച്ച്എസ്എസ് മംഗലം (1500000), ഗവ.എച്ച്എസ് പറവൂര്‍ (1660000), ജി.മോഡല്‍ എച്ച്എസ്എസ് അമ്പലപ്പുഴ (1500000), കക്കാഴം ഗവ. സ്കൂള്‍ (1800000), നാലുചിറ ഗവ.എച്ച്എസ് (775000), ജിഎച്ച്എസ്എസ് വലിയഴീക്കല്‍ (800000), ജിഎച്ച്എസ്എസ് പൊള്ളേത്തൈ (1000000), ജിഎച്ച്എസ് മണ്ണഞ്ചേരി (2360000), ഗവ. സംസ്കൃതം എച്ച്എസ് (1750000), ജിഎച്ച്എസ് രാമപുരം (240000), ജിവിഎച്ച്എസ് ചുനക്കര (1770000), ജിഎച്ച്എസ്ഹരിപ്പാട് (250000), ജിഎച്ച്എസ് ആയാപറമ്പ് (500000), ജിഎച്ച്എസ് പത്തിയൂര്‍ (500000), ജിഎച്ച്എസ് വീയപുരം(141000).
പ്രതികരിക്കാൻ ഇവിടെ എഴുതുക: