ആലപ്പുഴ: പഴയ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി പുനര്ജീവിപ്പിച്ചു എന്ന അവകാശവാദം അവാസ്തവമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമായ ജേക്കബ് തോമസ് അരികുപുറം പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്ന് സെക്യുലര്‍ പാര്‍ട്ടി കേരളാ കോണ്‍ഗ്രസില്‍ ലയിക്കുമ്പോള്‍ പാര്‍ട്ടിയോടൊപ്പം ഉണ്ടായിരുന്ന ഭൂരിപക്ഷം പ്രവര്‍ത്തകരും ഇപ്പോഴും കേരളാ കോണ്‍ഗ്രസ്-എമ്മില്‍ തുടരുകയാണ്.
കേരളാ കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകള്‍ ഉണ്ടായപ്പോഴൊക്കെ അതില്‍ ഒരുഭാഗം പിടിച്ചിരുന്ന ടി.എസ്. ജോണ്‍ വീണ്ടും അത് ആവര്‍ത്തിച്ചിരിക്കുന്നു. യുഡിഎഫിന്റെ ഭാഗമല്ലായെന്ന് മന്ത്രി രമേശ് ചെന്നിത്തലയും എല്‍ഡിഎഫ് ഇത്തരക്കാരുടെ വഴിയമ്പലമല്ലായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും ജോര്‍ജിനൊപ്പം പോയിരിക്കുന്ന നേതാക്കള്‍ക്ക് പുനര്‍ചിന്തനത്തിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രവീന്ദ്രനാഥ് ആമ്പല്ലൂര്‍, ജെയ്സപ്പണ് മത്തായി, ശശികുമാര്‍ ചെങ്ങന്നൂര്‍, ഗോപിനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: