കോട്ടയം: ജില്ലാ സഹകരണബാങ്ക് ചെമ്പ് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതികളെ വെറുതെ വിട്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉത്തരവായി.2002 ഫെബ്രുവരി 25 മുതല്‍ മെയ് മൂന്നുവരെയുള്ള കാലയളവില്‍ 36 ഇടപാടുകളിലായി മുക്കുപണ്ടം പണയംവച്ച് ഒരുകോടി ഇരുപതുലക്ഷം രുപ തട്ടിച്ചെന്നായിരുന്നു കേസ്. കേസിലെ പ്രതികളായ ബാലകൃഷ്ണ പിള്ള ഭാര്യ രാജലക്ഷ്മി, മുരളിധരന് ഭാര്യ രാജലക്ഷ്മി, കുമാരന് നായര്‍,പങ്കജാക്ഷന് നായര്‍, ഭാസ്കരന് നായര്‍, രാജേന്ദ്രന്, രാജ്മോഹന്‍ എന്നിവരെ ശിക്ഷിച്ച വൈക്കം ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ച് പ്രതികളെ കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര് നാരയണപിഷാരടി വെറുതെ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഡ്വ പി രാജീവ്,അഡ്വ എന്‍. സുനില്‍കുമാര്‍, അഡ്വ. ബെന്നി ജോസഫ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: