വന്നു വന്നെന് വിഷുവിന്റെ ഭംഗിയും
കണ്ടുഞാനും കണിയുടെ കൗതുകം.
രാവുതീരും പുലര്‍ച്ചയില്‍ കണ്ണന്റെ-
പുഞ്ചിരിക്കും മുഖമൊന്നു കണ്ടുഞാന്‍.
കര്ണ്ണികാരകുസുമങ്ങള്, നല്‍ഫലം
സ്വര്‍ണ്ണവും നല്ല കോടിതന്‍ വസ്ത്രവും.
നാണയങ്ങളും കൈനീട്ടമായിട്ടു
വാങ്ങിയോടിയ ബാല്യകാലങ്ങളും.
കാതടച്ചു പിടിക്കവെമിന്നുന്ന
ഘോരമായപടക്ക ശബ്ദങ്ങളും.
എന്നുമെന്റെ മനസ്സിലെ സ്വപ്നമാം
നല്ലനല്ല വിഷുവിന് ദിനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: