അരൂര്‍: വെളുത്തുള്ളി പാടശേഖരത്തില്‍ വിഷം കലക്കി മത്സ്യങ്ങളെക്കൊന്നവര്ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പാടശേഖരത്തിലെ മീനുകള്‍ ചത്തനിലയില്‍ കാണപ്പെട്ടത്.
ഒക്ടോബര്‍ 31 വരെയാണ് മത്സ്യം വളര്‍ത്തുന്നതിന് 68 ഏക്കര്‍വരുന്ന പാടശേഖരം കരാറടിസ്ഥാനത്തില്‍ നല്‍കിയത്. മാര്‍ച്ച് 31 കഴിഞ്ഞും പാടങ്ങള്‍ മത്സ്യം പിടിച്ചൊഴിഞ്ഞില്ലെങ്കില് അതിക്രമിച്ചുകടക്കുമെന്ന് ചിലര്‍ നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 145 സംഘാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇവര്‍ പിന്മാറി.
ഇതില്‍ പ്രതിഷേധിച്ചാണ് ചിലര്‍ പാടത്ത് വിഷം കലക്കിയത്. വിഷം കലക്കിയവരെക്കുറിച്ചുള്ള തെളിവുകള്‍ സഹിതം അരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായാണ് പോലീസ് മുന്നോട്ടുപോകുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെളുത്തുള്ളി കര്‍ഷക സംഘം പ്രസിഡന്റ് കെ.വി. ദേവദാസ്, സെക്രട്ടറി പി.എ. ജോര്‍ജ്, ആര്.തിലകന്, ചന്ദ്രികാ സുരേഷ്, വി.കെ. ഗൗരീശന്‍, പി.എസ്. പരമേശ്വരന്, പി.പി. മോഹന്‍ദാസ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: