ആലപ്പുഴ: ബ്ലോക്ക് പഞ്ചായത്തംഗം പാര്‍ട്ടി അംഗത്വം രാജിവച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ സിപിഐയില്‍ കലാപം രൂക്ഷം. നാലുമാസം മുന്‍പ് അമ്പലപ്പുഴ ബ്ലോക്കിലേക്ക് വണ്ടാനം ഡിവിഷന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച എന്‍.എ. ഷംസുദ്ദീന് സിപിഐ അംഗത്വവും, അമ്പലപ്പുഴ മണ്ഡലം സെകട്ടറിയേറ്റ് അംഗത്വവും രാജിവെച്ചതോടെയാണ് സിപിഐയില്‍ കലാപം രൂക്ഷമായത്.
തന്നെ തോല്പിക്കാന് അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഐയുടെ മണ്ഡലം സെകട്ടറിയുള്പ്പെടെയുള്ളവര് ശ്രമിച്ചുവെന്നും തുടര്‍ന്ന് വോട്ടിങ്ങില്‍ ശതമാനം വളരെക്കുറഞ്ഞുവെന്ന് ആരോപിച്ച് ഷംസുദ്ദീന് ജില്ല നേതൃത്വത്തിന് പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നാരോപിച്ചായിരുന്നു പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചത്.
എന്നാല്‍ സിപിഐയില്‍ നിന്നും രാജിവെച്ച ഇദ്ദേഹം സിപിഐ നേടിക്കൊടുത്ത ബ്ലോക്ക് സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ മണ്ഡലം നേത്യത്വം ആവശ്യപെട്ടതോടെയാണ് അമ്പലപ്പുഴ സിപിഐയില്‍ കലാപം രൂക്ഷമായത്. എന്നാല്‍ താന്‍ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെക്കില്ലെന്നും തനിക്ക് ജനങ്ങളാണ് സ്ഥാനം നേടിത്തന്നതെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് ഷംസുദ്ദീന്റെ വാദം. ഇതേത്തുടര്‍ന്ന് സിപിഐയില്‍ ചേരിപ്പാര് രുക്ഷമായിരിക്കുകയാണ്, വരും ദിവസങ്ങളില്‍ നിരവധിപേര്‍ സിപിഐ വിടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: