ഹരിപ്പാട്: കരുവാറ്റ തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹത്തില്‍ നിര്‍മ്മിച്ചുവെന്നു സംശയിക്കുന്ന ചതുര്‍ബാഹു ദേവീവിഗ്രഹം കണ്ടെടുത്തു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കാണ് വിഗ്രഹം ലഭിച്ചത്. ഏകദേശം ഒരു കിലോ തൂക്കവും ആറിഞ്ഞ് പൊക്കവും വരുന്ന ദേവീ വിഗ്രഹത്തിന്റെ ഇരുകാലുകളും നഷ്ടപ്പെട്ട നിലയിലാണ്. ക്ഷേത്ര ശ്രീകോവിലിന് ചെമ്പുപാകുന്നതുമായി ബന്ധപ്പെട്ട് തടി പണി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ശനിയാഴ്ചയാണ് വിഗ്രഹം ലഭിച്ചത്. അടുത്ത ദിവസം തന്നെ തിരുവാഭരണ കമ്മീഷണര്‍ എത്തി വിഗ്രഹം നിര്‍മ്മിച്ച ലോഹം സ്ഥിരീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: