തുറവൂര്‍: അരൂര്‍ മണ്ഡലത്തിലെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പാന്‍മസാല വില്പന നടക്കുന്നതായി പരാതി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അരൂര്‍ വഴി ജില്ലയിലേക്കെത്തുന്ന ലോറികളിലും ദീര്‍ഘദൂര ബസുകളിലുമാണ് പമ്പുകളില്‍ പാന്‍മസാലകള്‍ എത്തുന്നത്. ഇരുചക്രവാഹനങ്ങളില്‍ പട്രോള്‍ വാങ്ങാന്വരുന്നവര്ക്കും മദ്യപസംഘങ്ങള്ക്കുമാണ് പാന്‍മസാലകള്‍ വില്‍ക്കുന്നത്. അഞ്ചുരൂപയ്ക്ക് തമിഴ് നാട്ടില്‍ നിന്നെത്തിക്കുന്ന ഹാന്സുകള്ക്ക് ഇരുപതുമുതല് മുപ്പതുരൂപവരെയാണ് വാങ്ങുന്നത്. അതുകൊണ്ടുതന്നെ പെട്രോള്‍ അടിച്ചു നല്കാന് നില്ക്കുന്ന യുവാക്കള്‍ക്ക് ആയിരക്കണക്കിനു രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരില്‍ നിന്ന് സമീപത്തെ ചില കച്ചവടക്കാരും വന്‍തോതില്‍ വാങ്ങുന്നുണ്ട്. എന്നാല്‍ പോലീസ് പരിശോധിക്കാന്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: