മണ്ണഞ്ചേരി: ലോകമുത്തശി പട്ടം ചൂടി നാടിന് പുഞ്ചിരിസമ്മാനിക്കാതെ 118-ാം വയസില്‍ പാത്തുമ്മ യാത്രയായി. കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചാത്തന്വേലിവീട്ടില് പരേതനായ കുഞ്ഞമ്മണി സാഹിബിന്റെ ഭാര്യ പാത്തുമ്മയാണ് ലോകമുത്തശിയേക്കാള് ഒരു വയസിലേറെ ജീവിച്ച് തീര്‍ത്ത് കഴിഞ്ഞ ദിവസം ഒര്മ്മയായത്.
നിലവിലെ ലോകമുത്തശിയായ ജപ്പാനിലെ സവോ ഒക്കോവ 117-ാം വയസിലാണ് അന്തരിച്ചത്. മക്കളും അവരുടെമക്കളും പേരക്കിടാങ്ങളും അവരുടെകിടാങ്ങളുമായി നൂറിലേറെ പേരെ ലാളിച്ച് പരിപാലിച്ച പാത്തുമ്മ അന്ത്യനാളുകള്‍ക്ക് ഒരാഴ്ച മുമ്പുവരെ ദിനചര്യകളെല്ലാം സ്വന്തമായി തന്നെ നിര്‍വഹിച്ചിരുന്നു. 2012ല്‍ കുത്തിയതോട് ഗ്രാമവും ജനമൈത്രി പൊലീസും കുടുംബശ്രീയും ചേര്‍ന്ന് പാത്തുമ്മയെ ഗ്രാമമുത്തശിയായി തെരഞ്ഞെടുത്ത് ആദരിച്ചിരുന്നു.
അന്ന് ചടങ്ങില്‍ പങ്കെടുത്ത എ.എം. ആരിഫ് എംഎല്‍എയാണ് പാത്തുമ്മയുടെ വയസ് ബോദ്ധ്യപ്പെട്ട് ഗിന്നസ് ബുക്കിന്റെയും ലിങ്കാബുക്കിന്റെയും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. നാട്ടുകാരും ബന്ധുക്കളും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കുന്നതിനിടയിലായിരുന്ന പാത്തുമ്മയുടെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: