കോട്ടയം: ഹിന്ദു സമൂഹത്തില്‍ ഇന്നുകാണുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങളും മറ്റ് ശിഥിലീകരണ പ്രവണതകള്‍ക്കും അറുതിവരുത്തുവാന്‍ സത്സംഗങ്ങള്ക്കേ കഴിയൂവെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സത്സംഗശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുനനു അദ്ദേഹം.
കിരാതനും കൊള്ളക്കാരനുമായിരുന്ന രത്നാകരനെ ഋഷിപദത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിന് സഹായകരമായത് സപ്തര്ഷികളുമായുണ്ടായ സത്സംഗത്തിന്റെ പരിണിതഫലമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ വി.ജി. രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സത്സംഗം സുവര്‍ണ്ണജയന്തി പ്രകാശനം സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം.ബി. വിജയകുമാറിന് നല്‍കിക്കൊണ്ട് സ്വാമിജി നിര്‍വ്വഹിച്ചു. സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. മുരളീധരന് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: