തുറവൂര്‍: നികത്തിയ നീര്‍ച്ചാലുകളും നിലങ്ങളും പൂര്‍വസ്ഥിതിയിലാക്കണമെന്ന് കെപിഎംഎസ് തുറവൂര്‍ യൂണിയന് ആവശ്യപ്പെട്ടു. വയലാര്‍, പട്ടണക്കാട്, തുറവൂര്‍ പഞ്ചായത്തുകളുടെ പരിധിയിലാണ് വന്‍തോതില്‍ നികത്തല്‍ നടന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു നികത്തിയ ഇവയൊക്കെ വെള്ളപ്പൊക്കത്തിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയില്‍ പലസ്ഥലങ്ങളിലും വെള്ളക്കട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ റവന്യൂ അധികൃതര്‍ നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും നീര്‍ച്ചാലുകളും, പാടങ്ങളും നികത്തിക്കഴിഞ്ഞു. പാടങ്ങളെന്നും നിലങ്ങളെന്നും രേഖപ്പെടുത്തിയിരിക്കുന്ന പലതും ഭൂമിയെന്നാക്കി വില്ക്കാന് തയാറെടുക്കുകയാണ്. ഇവയെല്ലാം പൂര്‍വ സ്ഥിതിയിലാക്കാത്ത പക്ഷം സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂണിയന് പ്രസിഡന്റ് സത്യന്, സെക്രട്ടറി നാരായണന്, ട്രഷറര്‍ രജിമോന് എന്നിവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: