ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മ വേദിയുടെ നേതൃത്വത്തില്‍ സനാതന ധര്‍മ്മ പ്രബോധനക്ലാസും, ആര്‍ഷ ജ്ഞാന യജ്ഞ സമര്‍പ്പണവും ഏപ്രില്‍ 24 മുതല്‍ 28 വരെ അങ്ങാടിക്കല്‍ പുത്തന്‍കാവുനട ഭഗവതി ക്ഷേത്രത്തില്‍ നടക്കും. ഈ ദിവസങ്ങളില്‍ രാവിലെ 7.30 മതല്‍ 8.30 വരെ നാരായണീയ പാരായണവും, ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ സ്വാമി ദേവാനന്ദസരസ്വതി, സ്വാമി വിശുദ്ധാനന്ദ സരസ്വതി എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ഷാ ജ്ഞാനയജ്ഞവും നടക്കും.
24ന് രാവിലെ ഏഴിന് മേല്‍ശാന്തി ജയകൃഷ്ണന് നമ്പൂതിരി ദീപപ്രോജ്വലനം നിര്‍വ്വഹിക്കും. വൈകിട്ട് 6.45 ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. അങ്ങാടിക്കല്‍ കരയോഗം പ്രസിഡന്റ് വി.എന്‍.രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിക്കും. സനാതനധര്‍മ്മവേദി സെക്രട്ടറി കൊച്ചനിയന്, ഗംഗാ മുരളി എന്നിവര്‍ സംസാരിക്കും. 25ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തില്‍ കെപിഎംഎസ് താലൂക്ക് സെക്രട്ടറി പി.കെ.രാജന് ദീപം തെളിക്കും. ശബരീനാഥ് മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ വി.എന്‍.സോമരാജന് അദ്ധ്യക്ഷനുമാകും.
26ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തില്‍ ടി.ഡി.പി. നമ്പൂതിരി ദീപം തെളിക്കും. അയ്യപ്പ സേവാസംഘം സംസ്ഥാന സെക്രട്ടറി ഗണേശ് പുലിയൂര് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. കേരളക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.വി. പ്രസാദ് തിരമത്ത്, രാമു കളരിക്കല്‍ എന്നിവര്‍ സംസാരിക്കും.
27ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഉടുപ്പി മാധ്വാ ബ്രാഹ്മണസഭ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് എം. യോഗേഷ് ദീപം തെളിക്കും. റിട്ട. ജില്ലാ ജഡ്ജി ശാരികാദേവി അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്‍സിലര്‍ ഭാര്‍ഗവി ടീച്ചര്‍, ആദിത്യ ചന്ദ്രന് എന്നിവര്‍ സംസാരിക്കും.
28ന് ഉച്ചയ്ക്ക് 12ന് ക്വിസ് മത്സരം, വൈകിട്ട് നാലിന് വഞ്ചിപ്പാട്ട്, അഞ്ചിന് തിരുവാതിരകളി, 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനവും, സമ്മാനദാനവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍ ദീപപ്രോജ്വലനം നടത്തും. പ്രൊഫ. ബി. ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിക്കും. അയ്യപ്പസേവാ സമാജം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ. വിശ്വനാഥന്, സുരേഷ് തച്ചപ്പള്ളി, ബാലന് ചെങ്ങന്നൂര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: