കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവം 14ന് കൊടിയേറി 24ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രനടയില്‍ ആരംഭിച്ചു. തന്ത്രി തരണനല്ലൂര്‍ എന്്.പി. പരമേശ്വരന് നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ 14ന് രാത്രി 7.45നും 8.15 നുമിടയിലാണ് കൊടിയേറ്റ്.
കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സംവിധായകന് ശ്യാമപ്രസാദ് നിര്‍വ്വഹിക്കും. 9.30ന് അപര്‍ണ്ണ എസ്.അനിലിന്റ നൃത്തനൃത്യങ്ങള്‍, 10.30ന് ഉണ്ണിമേനോനുംസംഘവും അവതരിപ്പിക്കുന്ന ഗാനാര്‍ച്ചന. രണ്ടാം ദിവസം രാവിലെ 7.05ന് തെങ്ങമം ജയവിജയന്മാരുടെ സോപാനസംഗീതം, 8.30ന് സംഗീതസദസ്, 11ന് ചാക്യാര്‍കൂത്ത്, ഉച്ചക്ക് 3ന് ഡാന്‍സ്, 4ന് പാഠകം, 5ന് നൃത്തനൃത്യങ്ങള്‍, വൈകിട്ട് 6.45 ന് പ്രഭാഷണം ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാനസെക്രട്ടറി വി.കെ. വിശ്വനാഥന്, രാത്രി 9ന് അമ്പിളിദേവിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 11ന് ഡാന്‍സ്.
മൂന്നാംദിനം രാവിലെ 7.30ന് സംഗീതസദസ്, 9.30ന് ഭക്തിഗാനമേള, 11ന് വയലിന്‍കച്ചേരി, 4ന് ശാസ്ത്രിയ നൃത്തം, 6.45ന് പ്രഭാഷണം ഇസ്കോണ്‍ മുരളി നാഥ കൃഷ്ണദാസ്, 9ന് കെ.ജി. ജയന്റെ(ജയവിജയ) സംഗീതസദസ്, നാലാംദിനം രാവിലെ 8.30 ന് സംഗീതസദസ്, 10.30ന് സംഗീതകച്ചേരി, 3ന് നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ. ജയസൂര്യന്‍, 8.30 ന് സംഗീതസദസ്, 10.30ന് നൃത്തശില്പം.
18ന് രാവിലെ 7.30ന് ഭക്തിഗാനമേള, 8ന് ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കും, 10ന് പ്രഭാഷണം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍, 3ന് രംഗോത്സവം, 5ന് നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം അഡ്വ. സതീഷ് ചന്ദ്രന്, 9ന് നൃത്തനൃത്ത്യങ്ങള്‍, 10ന് നൃത്തസന്ധ്യ ദീപ്തി വിധുപ്രതാപും സംഘവും.
19ന് രാവിലെ 7.35ന് സംഗീതസദസ്, 9.30ന് ഭക്തിഗാനസുധ, 3ന് നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്, 8.30ന് ഡാന്‍സ്, 10ന് ക്ലാസിക്കല്‍ ഷോ, ക്ലാസിക്കല്‍ ഡാന്‍സ്. 20ന് രാവിലെ 7.35ന് സംഗീതസദസ്, 10ന് ഓട്ടന്തുള്ളല്, 3ന് ക്ലാസിക്കല്‍ ഡാന്‍സ്, 5ന് നൃത്ത്യതി സ്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം കാ.ഭാ. സുരേന്ദ്രന്, 8.30ന് നൃത്തസന്ധ്യ, 10ന് നൃത്താഞ്ജലി, 10ന് നാടന്‍ പാട്ടുകള്‍,
എട്ടാംദിനം രാവിലെ 8ന് സംഗീതസദസ്, 11ന് ഓട്ടന്തുള്ളല്, 3ന് ഡാന്‍സ്, 5ന് നൃത്തോത്സവം, 6.45ന് പ്രഭാഷണം ഡോ. എന്‍.ഗോപാലകൃഷ്ണന്, 9.15ന് സംഗീത സന്ധ്യ, 11ന് നൃത്തമണ്ഡപം. ഒന്‍പതാംദിനം രാവിലെ 8ന് ജുഗല്‍ബന്ദി, 10.30ന് ഉത്സവബലി സമാരംഭം, 1.30ന് ഉത്സവബലി ദര്‍ശനം, 6.45ന് പ്രഭാഷണം തപസ്യ സംസ്ഥാന രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, 8.15ന് കഥകളി യുവകലാപുരസ്കാരം കലാമണ്ഡലം ഷണ്മുഖന് നെടുമുടിവേണു സമ്മാനിക്കുന്നു. 9ന് മേജര്‍സെറ്റ് കഥകളി കഥകള്‍, കര്‍ണ്ണശപഥം, നരകാസുരവധം. പത്താംദിനം രാവിലെ 8ന് സോപാനസംഗീതം, 9ന് നാഗസ്വരകച്ചേരി, 4ന് പിന്നല് തിരുവാതിര, 5.30ന് കലൈമാമണി നിത്യശ്രീ മഹാദേവന്റ സംഗീതസദസ്, 9.30ന് പള്ളിവേട്ട എഴുന്നള്ളത്ത്
. ആറാട്ട് ദിനത്തില്‍ രാവിലെ 8 മുതല്‍ 10 വരെ ആറാട്ടും കൊടിയിറക്കും. 8.30ന് ഓട്ടന്തുള്ളല്, 3 മുതല്‍ കെട്ടുകാഴ്ചയും ഗജഘോഷയാത്രയും, 9ന് മൈസൂര്‍ നാഗരാജ്, മഞ്ജുനാഥ് എന്നിവരുടെ വയലിന്‍കച്ചേരി, 12ന് നൃത്തശില്പം. ഉത്സവ ദിനാരംഭം മുതല്‍ വൈദ്യത ദീപാലങ്കാരം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ആര്. ദിവാകരന്, സെക്രട്ടറി സി.രാജേന്ദ്രകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: