ആലപ്പുഴ: കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2015 ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ ബാലഭവന് ഓഡിറ്റോറിയത്തില്‍ മൃദംഗം വായിച്ച് നടന് നെടുമുടി വേണു ഉദ്ഘാടനം ചെയ്തു.
നെടുമുടിയിലെ കുട്ടിക്കാലത്തെയും ജവഹര്‍ ബാലഭവനില്‍ മൂന്നുവര്‍ഷത്തോളം നാടക അദ്ധ്യാപകനായിരുന്ന കാലത്തെയും നാടകകളരിയുടെയും അനുഭവങ്ങള്‍ നെടുമുടി വേണു പങ്കുവച്ചു. കലാസ്നേഹിക്കേ ഒരു നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും ജവഹര്‍ ബാലഭവനില്‍ നാടക അധ്യാപകനായിരുന്നതാണ് ജീവിതത്തിലെ എറെ ആഹ്ലാദം നിറഞ്ഞ കാലമെന്നും നെടുമുടി വേണു പറഞ്ഞു. നാട്യനടന ക്യാമ്പിന്റെ ഉദ്ഘാടനം ജി. സുധാകരന് എംഎല്‍എ നിര്‍വഹിച്ചു. കേരളത്തെ പ്രബുദ്ധമാക്കുന്നതില്‍ നാടകം മുഖ്യപങ്കുവഹിച്ചെന്നും നാടിനു മൂല്യവും ഗുണവുമുണ്ടാകുന്ന കാര്യങ്ങള്‍ കലാകാരന്മാര് ചെയ്യണമെന്ന് എംഎല്‍എ പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഡി. വിജയലക്ഷ്മി, പ്രൊഫ. എബ്രഹാം അറയ്ക്കല്‍, എം. ചന്ദ്രപ്രകാശ്, ബാബു കണ്ടനാട്, ഭരണിക്കാവ് കൃഷ്ണന്, ഹരിദാസ് മൊകേരി, കെ.എം. പണിക്കര്‍, നാടകപ്രവര്‍ത്തകരായ ടി.വി. സാംബശിവന്, എന്‍.എന്‍. ബൈജു എന്നിവര്‍ പങ്കെടുത്തു. ജവഹര്‍ ബാലഭവനുവേണ്ടി നെടുമുടി വേണുവിനെ ഡി. വിജയലക്ഷ്മിയും ഡോ. നെടുമുടി ഹരികുമാറിനെ പ്രൊഫ. എബ്രഹാം അറയ്ക്കലും പൊന്നാടയണിയിച്ച് ആദരിച്ചു. ആലപ്പുഴ ജവഹര്‍ ബാലഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് ഏപ്രില്‍ രണ്ടിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: