ഹൈന്ദവരുടെ ദേവതാസങ്കല്പത്തെ ശൈവ വൈഷ്ണവഭേദമനുസരിച്ച് വര്‍ഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ദുര്‍ഗ വൈഷ്ണവവും ശാന്തവും സാത്വികവുമായ ദേവിയും ഭദ്രകാളിയുള്പ്പടെയുള്ള മറ്റു ദേവിമാര്‍ ശൈശവവുമാണ്. ഇതില്‍ രൗദ്രദേവതകളായ ഭദ്രകാളി, ചാമുണ്ഡി, യക്ഷി എന്നീ ദേവിമാര്‍ക്കുള്ള വഴിപാടായി പൊങ്കാലയെ കരുതി വരുന്നു.
ദര്‍ശനത്തിന്റെ പ്രത്യേകത കൊണ്ടും ഷേത്രങ്ങളെ മൂന്നായി തിരിക്കാം. കിഴക്കോട്ട് അഭിമുഖമായി പ്രതിഷ്ഠ വരുന്ന ക്ഷേത്രങ്ങളിലെ മൂര്‍ത്തികള്‍ പൊതുവേ ശാന്തസ്വഭാവികളായിരിക്കും. പ്രതിഷ്ഠയുടെ ദര്‍ശനം പടിഞ്ഞാറോട്ടാണെങ്കില്‍ അല്പരൗദ്രം പറയും. പ്രതിഷ്ഠയുടെ ദര്‍ശനം വടക്കോട്ടാണെങ്കില്‍ അതിരൗദ്രമാണ്. ഇതില്‍ വടക്കോട്ട് ദര്‍ശനമുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലാണ് പൊങ്കാല പതിവുള്ളത്. ഇത്തരം ക്ഷേത്ര സങ്കല്പത്തെ തിരുവനന്തപുരം ജില്ലയില്‍ പൊതുവേ മുടിപ്പുര എന്നു പറയും.
പൊതുവേ കിഴക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രങ്ങളിലെ സങ്കല്പമാകയാല്‍ ദുര്‍ഗയ്ക്ക് പൊങ്കാല പതിവില്ല. ആമ്പാടിയില്‍ ശ്രീകൃഷ്ണ രക്ഷയ്ക്കായി വൃശ്ചികത്തിലെ കാര്ത്തിയക്കു ജനിച്ച ദേവിയെ യോഗമായയായി കരുതി വരുന്ന ഒരു സങ്കല്പമുണ്ട്. ഈ ദേവിക്ക് ദുര്‍ഗയുമായി ബന്ധം കൂടുമെന്നതിനാല്‍ സാത്വിക ആരാധന മാത്രമേ പതിവുള്ളൂ.
ശനിയാഴ്ചയും കൃഷ്ണചതുര്‍ദശിയും ചേര്‍ന്ന ദിവസം ദാരികാവധത്തിനായി ജനിച്ചുവെന്നതു തന്നെ സങ്കല്പമുണ്ടെങ്കിലും കിഴക്കോട്ട് ദര്‍ശനമായി പീഠത്തില്‍ സങ്കല്പിക്കുന്ന ഭദ്രകാളിക്ക് കളമെഴുത്തുപാട്ട് ആരാധനയായി നല്കി വരുന്നു. ഇവിടെയും പൊങ്കാല സാധാരണയായി പതിവില്ല.
ഭരണിയില്‍ ദാരികാവധം നടത്തിയ ഭദ്രകാളിക്കാണ് പൊങ്കാല വിധി. ഈ ദേവിയില്‍ കണ്ണകി ലയിച്ചുവെന്നത്രെ വിശ്വാസം. വടക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുന്നത് ഈ ദേവിയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: