ശ്രീനാരായണ ഗുരുവിന്റെ ദൈവ സങ്കല്പ്പത്തിലേക്കും ആത്മീയ ദര്ശനത്തിലേക്കും ദൈവദശകത്തെ അടിസ്ഥാനമാക്കി എം.കെ. ഹരികുമാര്‍ രചിച്ച കൃതിയാണ് ദൈവദശകത്തിലെ ദൈവം.
ശ്രീനാരായണ ഗുരുവിന് സ്വന്തമായി ഒരു മതമുണ്ടെന്നും നമ്മുടെ അസ്തിത്വത്തിന്ന് അര്‍ത്ഥം നഷ്ടപ്പെട്ട ഇടങ്ങളില്‍ അതുണ്ടാക്കിയെടുക്കാനാണ് ഗുരു എഴുതിയതെന്നുമുള്ള നിരീക്ഷണമാണ് ഇതില്‍.
ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളുടെ ആഴം പരിശോധിക്കുന്നതിനൊപ്പം ഈ കൃതി ആന്തരികമായ ഗഹനതയിലും ഭാഷാപരവും ദാര്‍ശനികവുമായ നവീന സൗന്ദര്യാത്മകതയിലും ആഴ്ന്നിറങ്ങി നില്ക്കുന്നു. ആല്‍ഫ വണ്‍ പബ്ലിഷേഴ്സാണ് ദൈവദശകത്തിലെ ദൈവം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില: 60 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: