ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 69 പേര് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ അംഗങ്ങള്‍ക്ക് അംഗത്വം നല്കി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അംഗരക്ഷകനും ഇപ്പോള്‍ റെയില്‍വേ പോലീസില്‍ സേവമനുഷ്ഠിക്കുന്ന ബാലചന്ദ്ര പണിക്കര്‍ ഉള്‍പ്പെടുന്നവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജി. മുരളീധരന്, വൈസ് പ്രസിഡന്റ് ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറിമാരായ പി. ബിജു, സുരേഷ് ബാബു, ബൂത്ത് പ്രസിഡന്റ് പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: