ആലപ്പുഴ: കോളേജുകളില്‍ മലയാളം പ്രഥമഭാഷയാക്കണമെന്ന് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ പറഞ്ഞു. മലയാളം ശ്രേഷ്ഠഭാഷാചരണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് സംഘടിപ്പിച്ച മലയാളഭാഷാ പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠഭാഷയായി അംഗീകരിക്കുമ്പോഴും മലയാളം രണ്ടാം ഭാഷയായി കോേളജുകളില്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണമെന്നും വരും തലമുറക്ക് ഭാഷയോടു കൂറുണ്ടാകണമെങ്കില് ഭാഷ പഠിപ്പിച്ചേ മതിയാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: