കോട്ടയം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ കുറിച്ചില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഹോമിയോപ്പതി ഗവേഷണ സ്ഥാപനത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 7.59 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ ഈ സ്ഥാപനത്തിന് കൈമാറി. കുറിച്ചി വില്ലേജാഫീസര്‍ രഘുദാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് ഹോമിേയോപ്പതി ഗവേഷണകേന്ദ്രം അസി. ഡയറക്ടര്‍ ഡോ. കെ.ആര്. ജനാര്ദ്ദനന് നായര്‍ക്ക് കൈമാറി.
വികസന പരിപാടികളില്‍ പ്രധാനമായി ഉള്‍പ്പെടുന്നത് ഗവേഷണ ലബോറട്ടറികള്‍, മാനസിക രോഗികള്‍ക്കായുള്ള ചികിത്സാ പദ്ധതികള്‍, പുനരധിവാസ കേന്ദ്രം, ആയുഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔഷധ സസ്യതോട്ടം മുതലായവയാണ്. സ്ഥാപനം ദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനമാക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: