പാലാ: ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുമൂലം ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് കെഎസ്ആര്‍ടിസി പാലാ ഡിപ്പോയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.ശരാശരി പത്തിലധികം ഷെഡ്യൂളുകളാണ് ഇത്തരത്തില്‍ നിര്‍ത്തിവയ്ക്കുന്നത്. കഴിഞ്ഞ ദിവസം 16 ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തിയില്ല. ഇതുമൂലം ഡിപ്പോയ്ക്ക് ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. എം പാനല്‍ ജീവനക്കാരെ ഒഴിവാക്കിയതും പിഎസ്സി നിയമനം നടക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
7,000രൂപയില്‍ കുറവുള്ള ഓഡിനറി ബസ്സുകളും 10,000 രൂപയില്‍ കുറവുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും നിര്‍ത്തലാക്കാന്‍ മാനേജ്മെന്റ് തലത്തില്‍ രഹസ്യനീക്കം നടക്കുന്നതായാണ് വിവരം. ഇങ്ങനെ നിര്‍ത്തലാക്കുന്ന സര്‍വ്വീസുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: