ആലപ്പുഴ: ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ബിജെപി സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം മാര്‍ച്ച് 26ന് വൈകിട്ട് അഞ്ചിന് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനാധിപത്യ സംരക്ഷണ സമ്മേളനം നടത്തുവാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വക്താവ് അഡ്വ. വി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: