ചേര്‍ത്തല: തണ്ണീര്‍മുക്കം വടക്ക് വില്ലേജോഫീസിന്റെ പരിധിയിലുള്ള പാടങ്ങളും തോടുകളും നികത്തുന്നത് വ്യാപകമാകുന്നു, അധികൃതര്‍ ഒത്താശ ചെയ്യുന്നതായി പരാതി. കുണ്ടുവളവ്, ശ്രീകണ്ഠമംഗലം ചാലിപ്പള്ളിക്ക് തെക്കുഭാഗം, മണവേലി പാലത്തിനു സമീപം, മരുത്തോര്‍വട്ടം തുടങ്ങിയ ഭാഗങ്ങളിലാണ് നിലംനികത്ത് വ്യാപകമാകുന്നത്. ഇരുട്ടിന്റെ മറവിലാണ് മിക്ക സ്ഥലങ്ങളിലും നികത്ത് നടക്കുന്നത്. അധികൃതരുടെ ഒത്താശയോടെ നടക്കുന്ന നിലംനികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്ത പക്ഷം വില്ലേജോഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബൈജു മഞ്ചാടിക്കരി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണന്, കെ. പുഷ്ക്കരന്‍, ഒ.കെ. വാസുദേവന്‍, ശശി മണിത്തറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: