പട്ടാമ്പി: കൊപ്പത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. വിടിനും സ്ത്രീകള്‍ക്കും നേരെ അക്രമമഴിച്ചുവിട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രോഗിയെ പോലും തടഞ്ഞു വെച്ച്് അക്രമിച്ചു.
എറയൂര്‍ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എറയൂര്‍ ദേശക്കമ്മറ്റിയില് നടന്ന ചില പ്രശ്നങ്ങളെ രാഷ്ട്രീയവത്കരിച്ച് അക്രമം അഴിച്ചു വിടാനുള്ള കുതന്ത്രമാണ് സിപിഎം പയറ്റുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ രാഷ്ട്രീയമായി ചിത്രീകരിച്ചാണ് സംഘപരിവാര്‍ പ്രവര് ത്തകരുടെ വീടിനു നേരെ അക്രമം നടത്തിയത്.
കഴിഞ്ഞദിവസം രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകരായ ഗണേഷ്, ദിലീപ് ബാബു എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമം നടത്തിയ സിപിഎം സംഘം ഭീകരാന്തരിക്ഷം സൃഷ്ടിച്ചു. ഗണേഷിന്റെ വീടിനു നേരെ ബോംബെറിയുകയും കാന്‍സര്‍ രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തടയുകയും ഓട്ടോയില്‍ നിന്ന് ഇറക്കി മര്‍ദ്ദിക്കുകയും ചെയ്തു.
പട്ടാമ്പി എസ്ഐ സ്ഥലത്തെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ദിലീപ് ബാുവിന്റെ വീടിന് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സിപിഎം അക്രമത്തിനെതിരെ ബിജെപി-ആര്‍എസ്എസ് നേതൃത്വം പട്ടാമ്പി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: