ഓക്ലന്‍ഡ്: ഗ്രാന്റ് എലിയറ്റ്….ഈ പേര് ഇനി ദക്ഷിണാഫ്രിക്കകാരുടെ ഉറക്കം കെടുത്തും. ഒരു പക്ഷെ അവര്‍ ആ പേരിനെ പഴിക്കുകയും ശപിക്കുക പോലും ചെയ്യും. എന്തെന്നാല്‍ ദുര്‍വിധി മാഞ്ഞ് ഭാഗ്യം കൈവന്നെന്ന് ഓര്ത്തിടത്തു നിന്നാണ് എലിയറ്റ് ദക്ഷിണാഫ്രിക്കയില്‍ വിജയം തട്ടിയെടുത്ത് ന്യൂസിലന്‍ഡിന് സമ്മാനിച്ചത്.
ഫലമോ മഴ തടസപ്പെടുത്തിയ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഫൈനലില്‍.
സ്കോര്‍: ദക്ഷിണാഫ്രിക്ക- 281/5 (43/ 43 ഓവര്‍)
ന്യൂസിലന്‍ഡ്- 299/6 (42.5/ 43 ഓവര്‍)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും സെമി ഫൈനലെന്ന് തോന്നിക്കുന്ന രീതിയിലുള്ള തുടക്കമായിരുന്നില്ല ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ടീം സ്കോര്‍ വെറും 21ല്‍ മാത്രം നില്ക്കുമ്പോള് അവര്‍ക്ക് അവരുടെ ഓപ്പണിംഗ് ബാറ്റ്സ്മാനായ അംലയെ(10) നഷ്ടപ്പെട്ടു. തുടര്‍ന്ന് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തോടെ രണ്ടാം വിക്കറ്റും നഷ്ടമായി. ഇത്തവണ പവലിയനില്‍ തിരിച്ചെത്തിയത് ഡി കോക്കായിരുന്നു(2-31).
പ്രതികരിക്കാൻ ഇവിടെ എഴുതുക: