ചേര്‍ത്തല: ഹൈന്ദവ സമൂഹം ആഭ്യന്തരവും ബാഹ്യവുമായ ഒട്ടനവധി വെല്ലുവിളികളെ അതിജീവിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ഭാസ്ക്കരന്‍. ഹിന്ദുഐക്യവേദി ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹം സംഘടിത ശക്തിയാകണം. എന്നാല്‍ മാത്രമേ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ. കേരളത്തില്‍ 145 ഓളം ഹിന്ദു സംഘടനകള്‍ ഉണ്ട്. ഇതില്‍ 105 എണ്ണവും ഐക്യവേദിയുമായി സഹകരിക്കുവാന്‍ തയ്യാറാണ്. ബാക്കിയുള്ള സംഘടനകളും ഉടന്‍ തന്നെ ഐക്യവേദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന്, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം എം.കെ. വാസുദേവന്‍, ഇ. മോഹനന് നായര്‍, അഡ്വ. വി.എസ്. രാജന്, ഗിരിജ എന്നിവര്‍ സംസാരിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികളായി എസ്. ശ്രീധരന് (പ്രസിഡന്റ്), ആര്. രുദ്രന്, അഡ്വ. വി.എസ്. രാജന് (വൈസ് പ്രസിഡന്റ്), എസ്. വിനോദ് (ജനറല്‍ സെക്രട്ടറി), അഡ്വ. ആര്. അശോക് അമ്മാഞ്ചി, പ്രഭാകരന്, പ്രമോദ് ഹരിപ്പാട് (സെക്രട്ടറി), വി.എന്‍. ദിലീപ് കുമാര്‍ (ട്രഷറര്‍), ജയപ്രകാശ്, വി. ശശികുമാര്‍, കെ.ജി. സഹജന്, വി.കെ. ബിജു (സംഘടനാ സെക്രട്ടറി), സുന്ദരേശന്, എസ്. രാമചന്ദ്രന് (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: