വെല്ലിംഗ്ടണ്‍: ലോകകപ്പ് അവസാന ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് സെമിയില്‍ കടന്നു. വെല്ലിംഗ്ടണില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസിനെ കിവികള്‍ 143 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
കിവീസിന്റെ 393 റണ്‍സെന്ന കൂറ്റന്‍ സ്കോറിനെ അതേ നാണയത്തില്‍ നേരിട്ട വിന്‍ഡീസ് പൊരുതി വീഴുകയായിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് കീവിസിന്റെ എതിരാളികള്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 394 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 30.3 ഓവറില്‍ 250 റണ്‍സിന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ വെട്ടോറിയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇരട്ട സെഞ്ച്വറി നേടി പുറത്താവാതെ നിന്ന മാര്ട്ടിന് ഗുപ്റ്റിലി(237) ന്റെ ബാറ്റിംഗായിരുന്നു കീവിസ് ഇന്നിംഗ്സിന്റെ പ്രത്യേകത.
33 പന്തില്‍ 61 റണ്‍സെടുത്ത ഗെയില്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: