ആലപ്പുഴ: അടച്ചുപൂട്ടിയ ഷാപ്പ് കോടതി ഉത്തരവ് പ്രകാരം തുറക്കാനെത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു; നേരിയ സംഘര്‍ഷം. പുന്നപ്ര മാര്‍ക്കറ്റ് ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന 65-ാം നമ്പര്‍ ഷാപ്പാണ് തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവും പ്രകാരം കഴിഞ്ഞ ഞായറാഴ്ച ഷാപ്പുടമ എത്തിയെങ്കിലും സംഘര്‍ഷം ഭയന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 17ന് രാവിലെ ഷാപ്പുതുറന്നു പ്രവര്‍ത്തിയ്ക്കാന്‍ എത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചത് നേരിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി.
എട്ടു മാസം മുന്‍പ് എക്സൈസിന്റെ പരിശോധനയില്‍ കള്ളില്‍ വിഷാംശം കണ്ടതിനെ തുടര്‍ന്ന് ഷാപ്പ് എക്സൈസ് അധികൃതര്‍ അടച്ച് സീല്‍ വയ്ക്കുകയായിരുന്നു. ഷാപ്പു പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് പിന്നീട് ഉടമ ഹൈക്കോടതിയില്‍ നിന്നും സമ്പാദിച്ചെങ്കിലും ജനകീയസമരം മൂലം തുറക്കാന്‍ സാധിച്ചില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുന്നപ്ര എസ്ഐ: സാംമോന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഷാപ്പിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: