ചേര്‍ത്തല: കൊക്കോതമംഗലം ചക്കാലയില്‍ ശ്രീകുമാരാനുഗ്രഹപുരം ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ഉത്സവം ആരംഭിച്ചു. 28ന് സമാപിക്കും. മാര്‍ച്ച് 18ന് വൈകിട്ട് അഞ്ചിന് ശ്രീകുമാര ഭൗതികപൂജ, പന്തീരായിരം അര്‍ച്ചന. 19ന് വൈകിട്ട് ലളിതസഹസ്രനാമജപം, അധിവാസഹോമം. 20ന് വൈകിട്ട് വാഹനബിംബപരിഗ്രഹം, ബിംബജലാധിവാസം. 21ന് വൈകിട്ട് അഞ്ചിന് പരിവാര പ്രതിഷ്ഠ, അധിവസിപ്പിച്ച് പൂജ, ധ്വജശുദ്ധി. 22ന് ധ്വജപ്രതിഷ്ഠ കൊടിയേറ്റ് മഹോത്സവം, പുലര്‍ച്ചെ 5.30ന് വലിയബലിയ്ക്കല് പ്രതിഷ്ഠ, അധിവാസം വിടര്‍ത്തി പൂജ, 12.10നും 12.40നും മദ്ധ്യേ ധ്വജപ്രതിഷ്ഠ തുടര്‍ന്ന് ധ്വജസമര്പ്പണം. 23ന് രാത്രി എട്ടിന് താലപ്പൊലിവരവ്. 24ന് രാത്രി 8.30ന് കരോക്കെ ഗാനമേള. 25ന് രാവിലെ ഒമ്പതിന് പറയ്ക്ക് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങള്‍. 27ന് പള്ളിവേട്ടമഹോത്സവം, രാത്രി 8.30ന് പള്ളിവേട്ട പുറപ്പാട്. 28ന് ആറാട്ട് മഹോത്സവം, രാത്രി ഒമ്പതിന് കരോക്കെ ഗാനമേള ആന്റ് വയലിന്‍സോളോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: