മുഹമ്മ: പഞ്ചായത്തിന്റെ അധീനതയിലുള്ള തോടിന്റെ വീതി കുറച്ച് കല്ല് കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം വാര്‍ഡ് മെമ്പറിന്റെ നേത്യത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡ് കാവുങ്കല്‍ തെക്കേ കവലയ്ക്ക് സമീപം മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പരമ്പരാഗതമായി നിലനിന്നിരുന്ന തോട്ടിലാണ് സ്വകാര്യ വ്യക്തി കല്ല് കെട്ടാന്‍ ഒരുങ്ങിയത്. തോടിന്റെ വീതി കുറയുന്നതോടെ പ്രദേശത്തെ നിരവധി വീടുകള്‍ക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടി വരുമെന്ന് പഞ്ചായത്തംഗം ഇന്ദിര സോമന് പറയുന്നു. കെട്ടിയ കല്‍ക്കെട്ട് പൊളിച്ച് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: