ചങ്ങനാശ്ശേരി: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്പന നടത്തിവന്ന യുവാവിനെ ചങ്ങനാശ്ശേരിയില്‍ എക്സൈസ് സംഘം അറസ്റ്റുചെയ്തു.മനോരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ഗുളികകളാണ് വില്പന നടത്തിവന്നത്.
ചങ്ങനാശ്ശേരി കുരിശുംമൂട് തകിടിമേല് പുത്തന്‍പറമ്പില്‍ ജസ്റ്റിന് വര്‍ഗീസ്(27) ആണ് അറസ്റ്റിലായത്.236 ക്ലോറോ ഡയോക്സി പൊക്സൈഡ് ഗുളികകള്‍, നിരവധി ഡെക്സോണാ,ലോന്ജിഫെനി ഗുളികകള്‍ തുടങ്ങിയവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.മനോരോഗം,ചുഴലി ദീനം,നേര്‍വുകളുടെ തകരാറുകള്‍ എന്നിവയ്ക്ക് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവ.ഇവയില്‍ മനോരോഗ ചികിത്സയ്ക്കുളള ഗുളിക അംഗീകൃത മനോരോഗ ചികിത്സാ കേന്ദ്രങ്ങളില്‍ മാത്രം നല്കാന് അനുവാദമുളളവയാണ്.40 രൂപ മുതല്‍ 50 രൂപ വരെ യഥാര്‍ത്ഥ വിലയുളള ഗുളികകള്‍ ഇവയ്ക്ക് അടിമകളായി മാറിയവര്ക്ക്്് 500 മുതല്‍ 700 രൂപ വരെ വിലയ്ക്കാണ് വിറ്റിരുന്നത്്.ഒരു ഗുളിക കഴിച്ചാല്‍ ദിവസങ്ങള്‍ ലഹരി നിലനില്ക്കും.ഏതാനും ഗുളിക കഴിച്ചാല്‍ ഗുളികയ്ക്ക്്് അടിമകളായി മാറും.
കാലങ്ങളായി ഇത്തരം ഗുളികകളുടെ കച്ചവടം നടത്തിവരികയാണ് ഇയാള്‍. എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.ചൊവ്വാഴ്ച വൈകിട്ട് പെരുന്നയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.അശോക് കുമാര്‍,അസി.ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൂജു എസ്, രതീഷ് കെ നാണു, നാസര്‍ എ,ടി സന്തോഷ്,പ്രവീണ്‍ ശിവാനന്ദ്് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്്.സമീപ ഭാവിയില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിതെന്ന്്് എക്്സൈസ്്് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: