തുറവൂര്‍: യാത്രക്കാര്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷനിന് രണ്ടു തീവണ്ടികള്‍ തടഞ്ഞു. എറണാകുളത്തേക്കു പോകുകയായിരുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ 8.20 ഓടെ തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഈസമയം കായംകുളത്തേക്കു പോകുകയായിരുന്ന പാസഞ്ചര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. രണ്ടു തീവണ്ടികളില്‍ നിന്നായി പുറത്തിറങ്ങിയ യാത്രക്കാര്‍ പാളത്തില്‍ നിരന്നിരിക്കുകയും കിടക്കുകയും ചെയ്തു. കുത്തിയതോട് എസ്ഐ: തോമസ് ഡാമിയേനും സംഘവും സ്ഥലത്തെത്തി. റെയില്‍വേ അധികൃതരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് സ്റ്റേഷന് മാസ്റ്റര്‍ ഉറപ്പു നല്‍കിയതിനെതുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. ഈ സമയംചേര്ത്തല സ്റ്റേഷനിലെത്തിയ ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂറോളം പിടിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: