ആലപ്പുഴ: പട്ടികജാതി കുടുംബത്തില്‍പ്പെട്ട അന്ധരായ അഞ്ച് സഹോദരങ്ങളെ സര്‍ക്കാര്‍ വാഗ്ദാനം നല്കി കബളിപ്പിച്ചതില്‍ പ്രതിഷേധിച്ച് പട്ടികജാതി കുടുംബം കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. മുഹമ്മ പാപ്പാളിവെളി പട്ടികജാതി കോളനിയിലെ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങളാണ് നീതിക്ക് വേണ്ടി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പോരാട്ടം തുടരുന്നത്. 2013ല്‍ കളക്ടര്‍ പ്രഖ്യാപിച്ച ആനുകൂല്യം പോലും ഇന്നേവരെ നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് നടന്ന ധര്‍ണ ഭാരതീയ ജനത പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു.
മാറി മാറി സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരുകള്‍ അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തുന്ന വിഭാഗമാണ് പട്ടികജാതിക്കാരെന്നും അതിനാലാണ് ഈ കുടുംബത്തിന്റെ നീതിക്ക് വേണ്ടി സമരം തുടരേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ജനത പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രമേശ് കൊച്ചുമുറി, കുട്ടപ്പന്, സാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: