ചേര്‍ത്തല: ചേര്‍ത്തല-കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി സ്മാര്‍ട്ട് കാര്‍ഡ്, ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ്. ചേര്‍ത്തല-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 22 സ്വകാര്യബസുകള്‍ ചേര്‍ന്ന് രൂപീകരിച്ച വേമ്പനാട് ട്രാന്‍സ്പോര്‍ട്ട് കൂട്ടായ്മയാണ് സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കുന്നത്.
ഇവിടെ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുന്നവര്‍ കെഎസ്ആര്‍ടിസി ബസില്‍ 26 രൂപ ടിക്കറ്റിന് നല്കണമെങ്കില് സ്വകാര്യ ബസില്‍ ഇത് 22 മതിയാവും. കെഎസ്ആര്‍ടിസി ബസുകളെ ഇത് ഏറെ ദോഷമായി ബാധിക്കുമെങ്കിലും പ്രദേശത്തെ യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവര്‍ക്കും സഹയാത്രികര്‍ക്കും ഇളവ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ നടപ്പാക്കിയ സീസണ് ടിക്കറ്റ് സമ്പ്രദായത്തിന് പകരമാണ് പുതിയതായി എടിഎം കാര്‍ഡ് രൂപത്തില്‍ സ്മാര്‍ട് കാര്‍ഡ് അവതരിപ്പിക്കുന്നത്. സ്ഥിരം യാത്രക്കാര്‍ക്ക് 40 രൂപ നല്കി സ്മാര്‍ട്ട് കാര്‍ഡ് സ്വന്തമാക്കാം. തുടര്‍ന്ന് ബസുകളില്‍ കണ്ടക്ടര്‍മാര്‍ക്ക് പണം നല്കി കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. നൂറിന്റെ ഗുണിതങ്ങളായി ചാര്‍ജ് ചെയ്തശേഷം കാര്‍ഡിലെ പണം തീരുന്നതുവരെ ബസുകളില്‍ യാത്ര ചെയ്യാം. ഒരോ തവണ യാത്ര ചെയ്യുമ്പോഴും കാര്‍ഡില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് കുറയും.
ഏതുസമയത്തും ബസില്‍ തന്നെ കാര്‍ഡ് റീ ചാര്‍ജും ചെയ്യുവാന്‍ കഴിയും. കാര്‍ഡ് മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുവാനും സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ യാത്ര ചെയ്യണമെന്ന നിബന്ധനയുമില്ല. കോട്ടയം, ചങ്ങനാശേരി, കുമളി മേഖലയിലെ ചില ബസുകളിലും ഇതേ കാര്‍ഡ് സ്വീകാര്യമാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: