തുറവൂര്‍: ബിവറേജസിന്റെ തുറവൂരിലെ വില്‍പ്പന ശാലയില്‍ മോഷണം. മദ്യവും പണവും നഷ്ടമായെന്ന് ജീവനക്കാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വില്‍പ്പനശാല തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കുത്തിയതോട് എസ്ഐ തോമസ് ഡാമിയേനും സംഘവും സ്ഥലത്തെത്തി. ഷട്ടറിന്റെതാഴുകള് തകര്‍ത്ത നിലയിലായിരുന്നു. കൂടാതെ പിന് ഭാഗത്തെ ഭിത്തി തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. പരിശോധനയില്‍ പണമോ മദ്യക്കുപ്പികളോ നഷ്ടമായതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചിലകുപ്പികള് മറിഞ്ഞുകിടക്കുകയായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണക്കെടുപ്പ് പൂര്‍ത്തിയായെങ്കില്‍ മാത്രമേ എന്തൊക്കെ നഷ്ടമായെന്നോ എത്രമാത്രം നഷ്ടമുണ്ടായിട്ടുണ്ടെന്നോ അറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: