കുത്തനൂര്‍: ഹിന്ദുമതം അനാദി കാലം മുതലുള്ളതായതിനാല് അതിന് മരണമില്ലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ജനന തീയതി ഉള്ളതിനെല്ലാം മരണ തീയതിയുമുണ്ട്. അനാദിയായത് അനന്തമാണ്.
മഹാഭാരത് ഹിന്ദുസഭ ട്രസ്റ്റിനുകീഴില്‍ വെളിച്ചപ്പാടുമാരുടെ കൂട്ടായ്മയായ ശ്രീ ഭദ്രകാളിസഭയുടെ നേതൃത്വത്തില്‍ തോലനൂര്‍ ശൂലപറമ്പ് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നടന്ന വെളിച്ചപ്പാടുമാര്‍ക്ക് പട്ടും കച്ചയും നല്കി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തത്വമറിഞ്ഞു വേണം ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍. അറിയാതെയുള്ള അനുഷ്ഠാനങ്ങളാണ് അനാചരങ്ങളായി മാറുന്നത്. വികസനമെന്നത് റോഡും കെട്ടിടങ്ങളുമല്ല, .ത്മീയതയുടെ വികസനമാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കായി 15 കോടി മാറ്റിവെച്ച കെ.എം.മാണി തന്റെ മണ്ഡലത്തിലൂടെ കടന്നു പോകുന്ന അയ്യപ്പ ഭക്തര്‍ക്കായി ഒരു രൂപ പോലും നിക്കിവെക്കാത്തത് കടുത്ത വിവേചനമാണ്.
ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹ റപഭാഷണം നടത്തി. ട്രസ്റ്റ് ചെയര്മാന് മണികണ്ഠന് മാത്തൂര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ. സോമസുന്ദരന്‍, ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ വി.വി.വിജയന്, ഹിന്ദു സഭ ജില്ലാ സെക്രട്ടറി കെ.സുധാകരന് കല്ലഴി, സി.മുരുകന് വെളിച്ചപ്പാട്, കെ.ബി.സുധാകര പണിക്കര്‍, .റുമുഖന്‍ വെളിച്ചപ്പാട്, എം.ചന്ദ്രന്, നിര്‍മ്മല സുരേഷ് വെളിച്ചപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: