മണ്ണാര്‍ക്കാട്: ജില്ലയിലെ ആദിവാസി കോളനികളില്‍ കുടുംബശ്രീ പ്രവര്‍ത്തനം അന്യമാകുന്നു. പ്രതേ്യകിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, അഗളി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ആദിവാസി മേഖലകളിലാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത്.
കുടുംബശ്രീക്ക് തുടക്കമിട്ട് പതിനഞ്ചുവര്‍ഷമായിട്ടും ഇതേക്കുറിച്ച് കൃത്യമായ ബോധവത്കരണം ആദിവാസികള്‍ക്ക് ഇതുവരെ നല്‍കാത്തതാണ് പ്രവര്‍ത്തനം ഈ മേഖലയില്‍ സജീവമാകാത്തതിനു കാരണം.
കുടുംബശ്രീകള്‍ക്ക് ജില്ലയില്‍ ആയിരത്തിലധികം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആദിവാസികളുടെ യൂണിറ്റുകളുടെ എണ്ണം വിരളമാണ്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തെങ്കര പഞ്ചായത്തില്‍ പത്തോളം ആദിവാസി കോളനികളാണുള്ളത്. ഇവയില്‍ ആകെ രണ്ടു കുടുംബശ്രീ യൂണിറ്റുകളാണുള്ളത്.സാധാരണയെക്കാള്‍ നാലിരട്ടി ആനുകൂല്യങ്ങളും ആദിവാസി മേഖലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കുണ്ട്. ഈ തുക വിനിയോഗിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരും നടത്താറില്ലെന്നു മാത്രം.
ഒരു വാര്‍ഡില്‍ ഒരു കുടുംബശ്രീ യൂണിറ്റ് രൂപീകരിക്കുമ്പോള്‍ ഒരു പട്ടികജാതി അംഗമെങ്കിലും വേണമെന്ന് കുടുംബശ്രീയുടെ പെരുമാറ്റച്ചട്ടം അനുശാസിക്കുന്നുണ്ടെങ്കിലും മിക്കയിടത്തും ഇതു പാലിക്കപ്പെടുന്നില്ല.
ഓരോ പഞ്ചായത്തിലും കുറഞ്ഞത് അഞ്ഞൂറോളംപേര്‍ കുടുംബശ്രീയില്‍ അംഗമാകാത്തതായി ഉണ്ടെന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ പുറത്തുവന്ന വിവരം
ആദിവാസികോളനികള്‍ കേന്ദ്രീകരിച്ച് എസ്സി പ്രമോട്ടര്‍മാരും തുടര്വിദ്യാകേന്ദ്രങ്ങളിലെ ജീവനക്കാരും വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഫലമൊന്നും കോളനികള്‍ക്കു ലഭിക്കുന്നില്ല. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിക്കാന്‍ എത്രയുംവേഗം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: