പാലക്കാട്: ജില്ലയില്‍ നെല്ക്കൃഷിയില വിളവു വര്‍ധിച്ചെങ്കിലും സംഭരണത്തോത് കൂട്ടാത്തത് കരഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഏക്കറിന് 2200 കിലോയാണ് സപ്ലൈകോയുടെ ഇപ്പോഴത്തെ സംഭരണപരിധി. ഇത്തവണ അനുകൂല കാലാവസ്ഥയും കൃത്യമായ ജലസേചനവും കാരണം ഏക്കറിനു 2500-3000 കിലോ വരെ നെല്ല് ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
2500 കിലോയായെങ്കിലും ഉയര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. ഉമ, കാഞ്ചന, ജ്യോതി ഇനങ്ങള്ക്കക്ക് 2500 കിലോ വരെ വിളവു ലഭിക്കുന്നുണ്ട്. ജില്ലയില്‍ വിളവ് വര്‍ധിച്ചതോടെ ആ പ്രദേശങ്ങളില്‍ ഏക്കറിന് 2500 കിലോ നെല്ലു സംഭരിക്കാമെന്ന സര്‍ട്ടിഫിക്കറ്റ് നല്കാന് കൃഷി വകുപ്പ് കൃഷി ഓഫിസര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് സ്ഥലം പരിശോധിച്ച് കൃഷി ഓഫിസര്‍മാര്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. എന്നാല്‍ സംഭരണപരിധി ഉയര്‍ത്തിയതു സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ല എന്ന് സപ്ലൈകോ പറയുന്നു.
തൃശൂരിലെ കോള്‍നിലത്തില്‍ നിന്നും ഏക്കറിന് 3200 കിലോവരെയും അല്ലാത്തിടത്ത് 2200 കിലോവരെ നെല്ലും സംഭരിക്കുന്നുണ്ട്.
ആലപ്പുഴയിലും സംഭരണ പരിധി വര്‍ധിച്ചിട്ടുണ്ട്. സപ്ലൈകോ 19 രൂപ നിരക്കിലാണ് നെല്ലെടുക്കുന്നത്. പൊതുവിപണിയില്‍ 13-15 രൂപയാണ് വില. നെല്ലിന്റെ സംഭരണപരിധി വര്‍ധിപ്പിക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്പാദനത്തില്‍ വര്‍ധനയുണ്ടായിട്ടും നെല്ലു മുഴുവന്‍ ചുരുങ്ങിയ വിലയ്ക്കു വിറ്റഴിക്കേണ്ട അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: