കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാം ഷട്ടറിന്റെ താഴെ വഞ്ചിയില്‍ മീന്‍പിടിക്കുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. ഒരാള്‍ നീന്തിരക്ഷപ്പെട്ടു. ചേലാട് നാടോടി പാലത്തിന് സമീപം താമസിക്കുന്ന ചെറുവേലികുടി കുട്ടിയച്ചന്‍ മകന് അനൂപ്(26), ചേലാട് 78സെന്റ് കോളനിയില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശി ലാല്‍ചന്ദ്രന്‍(28) എന്നിവരെയാണ് കാണാതായത്.
ചേലാട് പാണേക്കാരന് ഷിബു സുകുമാരനാണ് നീന്തി രക്ഷപ്പെട്ടത്.
ഇന്നലെ വൈകീട്ട് നാലിനുശേഷം ഭൂതത്താന്‍കെട്ട് ഡാം ഷട്ടറിന് താഴെ വഞ്ചിയുമായി മീന്‍പിടിക്കാനിറങ്ങിയ മൂന്നംഗസംഘം തുറന്ന ഷട്ടറിലെ കുത്തൊഴുക്കില്‍പ്പെട്ട് വഞ്ചി തലകീഴായി മറിയുകയായിരുന്നു.
ഷിബു നീന്തി കരയ്ക്ക് കയറുകയും മറ്റ് രണ്ട്പേരെയും കാണാതാവുകയുമായിരുന്നു. കോതമംഗലത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സും പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ തെരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: