മട്ടാഞ്ചേരി: കുരുവികൂട്ടങ്ങള്ക്ക് കൂട് ഒരുക്കി ജൈന്‍ ഫൗണ്ടേഷന് ലോകകുരുവി ദിനം ആഘോഷിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പക്ഷിസ്നേഹം പകര്‍ന്നുനല്‍കുന്നതോടൊപ്പം അവരെ സംരക്ഷിക്കാനും സുഹൃത്തുക്കളാക്കാനുമുള്ള അവസരമൊരുക്കിയാണ് ‘കുരുവികള്‍ക്കൊരു കൂട്’ പദ്ധതി ഫൗണ്ടേഷന് നടപ്പിലാക്കുന്നത്.
ലോകകുരുവിദിനമായ ഇന്ന് പാരിസ്ഥിതിക അനുകൂലമായ മണ്‍കൂടും ജലദാഹമകറ്റാന് ജലസംഭരണിയായി മണ്‍കലവും വിദ്യാര്ത്ഥികൂട്ടങ്ങള്ക്ക് ജൈന്‍ ഫൗണ്ടേഷന് സമ്മാനിക്കും.
പശ്ചിമകൊച്ചിയിലെ വിദ്യാര്‍ത്ഥി സൗഹൃദ സ്കൂളായ അമരാവതി സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മണ്‍കൂടും മന്കലവും നല്‍കുന്നത്. മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധത്തോടൊപ്പം സംരക്ഷണവും ലക്ഷ്യമാക്കിയാണ് മണ്‍കൂട് തെരഞ്ഞെടുത്തതെന്ന് ഫൗണേഷന്‍ ചെയര്മാന് മുകേഷ് ജൈന്‍ പറഞ്ഞു.
ഇന്ന് ഉച്ചക്ക് 3 ന് അമരാവതി സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന കുരുവിക്കൂട് വിതരണം ഫോര്‍ട്ടുകൊച്ചി ലൈഫ്ഗാര്‍ഡ് സി. മഹേശന് ഉദ്ഘാടനം ചെയ്യും. ഡോ. എം.എന്‍. ലോകേഷ്റാവു, പി.പി. ശരത് ചന്ദ്രന്, എന്‍.കെ.എ. ഷരീഫ്, ആര്. പ്രകാശ് എന്നിവര്‍ സംസാരിക്കും. ഇത് അഞ്ചാംതവണയാണ് മുകേഷ് ജൈന്‍ നേതൃത്വത്തിലുള്ള ജൈന്‍ ഫൗണ്ടഷന് കുരുവികള്‍ക്ക് കൂട് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: