പറവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ മൂവര്‍സംഘം പിടിയില്‍. അതിക്രമിച്ച് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചശേഷം പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ വരാപ്പുഴ തേവര്‍ക്കാട് ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മോട്ടോര്‍സൈക്കിളിലെത്തിയ മൂവര്‍ സംഘം തൊഴിലാളികളെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
ആസ്സാം സ്വദേശികളായ അനറ്റല് ഇസ്ലാം, ഐജൂല് ഇസ്ലാം, ബബുല്‍ ഇസ്ലാം, നജീമുദ്ദീന് ഇസ്ലാം, മുഹമ്മദ് നജീറ്റല് ഇസ്ലാം എന്നിവരെ വടിവാളിന് വെട്ടിയ ശേഷം ബലമായി പണവും, മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തി കടന്ന് കളയുകയായിരുന്നു. വരാപ്പുഴ സ്വദേശി മനുബാബു(23), ചേരാനല്ലൂര്‍ സ്വദേശികളായ നിധിന് (28), വിപിന്‍(29) എന്നിവരെയാണ് അറസ്റ്റുചെയ്യ്തത്. ആലുവയില്‍ നിന്ന് മോഷണം ചെയ്ത മോട്ടോര്‍ സൈക്കിളും, പണവും, മൊബൈല്‍ ഫോണുകളും, തോക്കും അക്രമത്തിനുപയോഗിച്ച വടിവാളും കണ്ടെടുത്തു.
1-ാം പ്രതി മനുബാബു കഴിഞ്ഞ മാസം 7-ാം തീയതി വരാപ്പുഴ തിരുമുപ്പം ഭാഗത്ത് വച്ച് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി അക്രമിക്കുകയും ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിലെ ഗ്ലാസ്, സ്കൂട്ടറിന്റെ ക്രാഷ്ഗാഡ് ഉപയോഗിച്ച് അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി കവര്‍ച്ചാ ഗുണ്ടാസംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ആലുവ ഡിവൈഎസ്പി പി.ഷംസ്, നോര്‍ത്ത് പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ജയകൃഷ്ണന്, വരാപ്പുഴ എസ്ഐ മുഹമ്മദ് നിസാര്‍, വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, സരീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: