കോട്ടയം: കോട്ടയം സ്ത്രീ സൗഹൃദ ജില്ലയായി മാറുന്നു. സ്ത്രീകളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജില്ല ഒരുങ്ങുന്നതിന്റെ ഭാഗമായി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പരാതികേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. സ്ത്രീ സൗഹൃദ ജില്ലയാകുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നാഗമ്പടം ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സെല്ലിലാണ് പരാതി എടുക്കുക. അതിനായി കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ എത്തുന്ന പരാതികള്‍ ഹോട്ട് മെയിലായി കളക്ടര്‍ക്ക് ലഭ്യമാക്കും. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ഈ പദ്ധതി.
കളക്ട്രേറ്റില്‍ പരാതികളുമായി എത്തുന്ന സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും സമയപരിധി ഇല്ലാതെ കളക്ടറെ കാണാനും ഇനി മുതല്‍ അവസരമുണ്ട്. കളക്ട്രേറ്റിലെ പരാതി പരിഹാര സെല്ലില്‍ അപേക്ഷയുമായി എത്തുന്ന സ്ത്രീകള്‍ക്കും ഇനി കാത്തുനില്‍ക്കേണ്ടതില്ല. കൂടാതെ കളക്ട്രേറ്റില്‍ സ്ത്രീകള്‍ക്ക് പുതിയ ടോയ്ലറ്റുകളും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എന്‍. ഐഷാബായി, ഹുസൂര്‍ ശിരസ്തദാര്‍ എസ്. കൃഷ്ണകുമാരി, പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ മായ, ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ ഗീതാകുമാരി, സീനിയര്‍ സൂപ്രണ്ട് വത്സാ വര്‍ഗീസ്, ജൂനിയര്‍ സൂപ്രണ്ട് ജോണ്‍സി ജോസഫ്, കുടുംബശ്രീ എ.ഡി.എം.സി അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: