തോട്ടപ്പള്ളി: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് വ്യാജലോട്ടറി വില്പന സജീവമാകുന്നു. പേപ്പര്‍ ലോട്ടറി എന്ന പേരില്‍ ഔദ്യോഗിക ലോട്ടറി ഏജന്റുമാര്‍ മുഖേനയാണ് വ്യാജലോട്ടറിയും വിറ്റഴിക്കുന്നത്. കേരള ലോട്ടറിയുടെ നറുക്കെടുപ്പിനെ ബന്ധപ്പെടുത്തിയാണ് വ്യാജലോട്ടറിക്കും സമ്മാനം ക്രമപ്പെടുത്തിയിരിക്കുന്നത്.
മൂന്നക്ക നമ്പര്‍ മാത്രമാണ് പേപ്പര്‍ ലോട്ടറിക്ക് നല്‍കിയിരിക്കുന്നത്. ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പര്‍ ഏജന്റുമാര്‍ പേപ്പറില്‍ എഴുതി നല്‍കും. പിന്നീട് കേരള ലോട്ടറിയുടെ ഫലം വന്ന ശേഷം ഇതില്‍ ഒന്നാംസ്ഥാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പര്‍ ഉള്ളവര്‍ക്ക് ഒരുലക്ഷം രൂപ വരെ ഉടന്‍ നല്‍കും. മത്സ്യം എടുക്കാന്‍ വരുന്ന വന്‍കിട കച്ചവടക്കാര്‍ മുതല്‍ ഹാര്‍ബര്‍ പരിസരത്ത് കച്ചവടം ചെയ്യുന്ന മുറുക്കാന്‍ കടക്കാര് വരെയാണ് പേപ്പര്‍ ലോട്ടറി എടുക്കാന്‍ മത്സരിക്കുന്നത്.
10,000 രൂപയുടെ ടിക്കറ്റ് വരെ ചിലര്‍ ഏജന്റുമാരില്‍ നിന്നും എടുക്കാറുണ്ടെന്ന് പറയപ്പെടുന്നു. നിലവില്‍ സര്‍ക്കാര്‍ ലോട്ടറി പരസ്യമായും വ്യാജലോട്ടറി രഹസ്യമായും വില്‍ക്കുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ തയാറായിട്ടില്ല. കേരള ലോട്ടറിയുടെ നറുക്കെടുപ്പിന്റെ ഫലം ഫാക്സ് വഴി എത്തുമ്പോള്‍ വ്യാജലോട്ടറിയുടെ സമ്മാനത്തുകയും വിതരണം ചെയ്യും. ഇത്തരം ടിക്കറ്റുകള്‍ക്ക് ആര് സമ്മാനത്തുക നല്‍കുന്നതെന്നോ ഇതിനുള്ള പണം എവിടെ നിന്ന് വരുന്നെന്നോ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പോലും അന്വേഷിക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: