എരുമേലി: മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കുന്നതിനായി എരുമേലി പഞ്ചായത്ത് വിഭജിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിന്മേല് തദ്ദേശ സ്വയംഭരണവകുപ്പ് ഹിയറിംഗ് നടത്തി. 10 ഏക്കര്‍ കോളനി എംഇഎസ് ഉള്‍പ്പെടുന്നഭാഗം എരുമേലി പഞ്ചായത്തിലുള്പ്പെടുത്തണമെന്ന് പരാതിക്കാരിലൊരാള്‍ ആവശ്യപ്പെട്ടു. പരാതിക്കാരനുള്‍പ്പെടെ പേരൂര്‍ത്തോട്ടിലെ എട്ട് കുടുംബങ്ങളെക്കൂടി എരുമേലി ഗ്രാമപഞ്ചായത്തില്‍തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനിച്ച രീതിയില്‍തന്നെ വിഭജനം മതിയെന്ന് കാട്ടി മുക്കൂട്ടുതറ വ്യാപാരി വ്യവസായും ഹിയറിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസ് വാര്‍ഡിനെ രണ്ടായി വിഭജിച്ച് രണ്ടു പഞ്ചായത്തുകളിലാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രധാനപരാതി. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന ചര്‍ച്ചകളില്‍ വന്ന തീരുമാനങ്ങള്‍ തുടര്‍ നടപടിക്കായി സര്‍ക്കാരിന് നല്‍കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന് പറഞ്ഞു.
പ്രൊപ്പോസ്, പാക്കാനം, ഇരുമ്പൂന്നിക്കര വാര്‍ഡുകള്‍ പൂര്‍ണ്ണമായും എരുമേലി പഞ്ചായത്തില്‍ നിലനിര്‍ത്തണമെന്ന് പഞ്ചായത്തംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രൊപ്പോസ് വാര്‍ഡിന്റെ പകുതിഭാഗം ഉള്‍പ്പെടെ ചില വാര്‍ഡുകള്‍ പൂര്‍ണ്ണമായും പുതിയ പഞ്ചായത്തിലേക്ക് വരത്തക്കരീതിയിലാണ് അതിര്‍ത്തികള്‍ തീരുമാനിച്ചിരിക്കുന്നത്. മുക്കുട്ടൂതറ പഞ്ചായത്ത് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നല്കിയ പരാതിക്ക് പിന്നിലെ രാഷ്ട്രീയക്കളിക്ക് തിരിച്ചടിയാകുമെന്നും പറയുന്നു. ഇതു സംബന്ധിച്ച് ജന്മഭൂമി ഇന്നലെ വിശദമായി വാര്‍ത്തയും നല്‍കിയിരുന്നു.
എരുമേലി പഞ്ചായത്തു വിഭജനത്തില്‍ അതിര്നിര്ണ്ണയം, ജനസംഖ്യ എന്നിവ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നടപ്പാക്കിയാല്‍ പ്രൊപ്പോസ് വാര്‍ഡ് രണ്ടാക്കാതെയും ചില വാര്‍ഡുകള്‍ പൂര്‍ണ്ണമായും എരുമേലി പഞ്ചായത്തിലും മുക്കൂട്ടുതറ പഞ്ചായത്തിലുമെത്തുമെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ വാര്ഡുഖള് രണ്ടാക്കി വിഭജിച്ചതിനു പിന്നില്‍ ചില കോണ്‍ഗ്രസ്സുകാരെ മുക്കൂട്ടുതറ പഞ്ചായത്തിലേക്ക് വിടാതിരിക്കാനാണ് തത്പരകക്ഷികള്‍ ശ്രമിക്കുന്നതെന്നും പറയുന്നു.
ഹിയറിംഗിന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, വൈസ് പ്രസിഡന്റ് ജോപ്പന്, സെക്രട്ടറി, പരാതിക്കാരനായ ഹസന്‍കുഞ്ഞ് മുക്കൂട്ടുതറ വ്യാപാരി പ്രതിനിധി അജി കൃഷ്ണ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: