എടത്വ: യോഗക്ഷേമസഭ വനിതാവിഭാഗം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറിലധികം വനിതകള്‍ അവയവദാന സമ്മതപത്രം നല്കി. വനിതാദിനത്തോട നുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് കെ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.
ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി എന്‍. രാധാകൃഷ്ണന് നമ്പൂതിരി, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ഉഷ പി.നമ്പൂതിരി, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് പോറ്റി, ജില്ലാ പ്രസിഡന്റ് കെ. ധനഞ്ജയന് നമ്പൂതിരി, സെക്രട്ടറി പി.എന്‍. കൃഷ്ണന് പോറ്റി, വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി ഡോ. ശ്രീഗംഗ യോഗദത്തന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി കെ. ബിന്ദു, എം.വി. കൃഷ്ണന് നമ്പൂതിരി, കെ. വിഷ്ണു പോറ്റി, കീര്‍ത്തി ശര്‍മ്മ, കെ. കൃഷ്ണന് നമ്പൂതിരി, എം.ഡി. വിഷ്ണു നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് തങ്ങൂര്‍ സരസ്വതി അന്തര്‍ജനം, ലോകബാങ്ക് സീനിയര്‍ ഇക്കണോമിസ്റ്റ് ഡോ. ദീപ ശങ്കര്‍ എന്നിവരെ ആദരിച്ചു. സ്ത്രീസുരക്ഷാ നിയമത്തെക്കുറിച്ച് സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: