മുഹമ്മ: എസ്എല്‍പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. പ്രധാന ഓഫീസിന്റെ അഞ്ച് ജനാല ചില്ലുകളും ഓഡിറ്റോറിയത്തിനു മുന്നിലെ മൂന്ന് പൂച്ചെട്ടികളുമാണ് അക്രമികള്‍ നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബഹളം കേട്ട് പരിസര വാസികള്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രവര്‍ത്തകര്‍, പ്രസിഡന്റ് രവി പാലത്തുങ്കലിന്റെ നേത്യത്ത്വത്തില്‍ ഉപവാസമനുഷ്ടിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, സിപിഐ നേതാവ് ടി.ജെ. ആഞ്ചലോസ്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രദാസ്, ദേവദത്ത് ജി.പുറക്കാട് തുടങ്ങിയവര്‍ ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം സന്ദര്‍ശിച്ചു. മാരാരിക്കുളം പോലീസ് കേസെടുത്തു. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തല് നിന്നാരംഭിച്ച പ്രതിക്ഷേധ മാര്‍ച്ച് മാരാരിക്കുളം കളിത്തട്ട് ജങ്ഷന് ചുറ്റി ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു.
വൈകിട്ടു നടന്ന പ്രതിഷേധ സമ്മേളനം എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ മാരാരിക്കുളം വടക്കുപഞ്ചായത്തു വൈസ്പ്രസിഡന്റ് അനില്‍കുമാര്‍, ഗാന്ധിസ്മാരകനിധി ഓര്‍ഗനൈസര്‍ ജി. സദാനന്ദന്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രദാസ്, ദേവദത്ത് ജി.പുറക്കാട,് കെ.വി. മേഘനാഥന്, വി.കെ. സോണി, രമാ രവീന്ദ്രമേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: