കാഞ്ഞിരപ്പള്ളി : പൊലീസ് പെന്‍ഷനേഴ്സ് സംഘടനയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് അഡ്വ. ശങ്കരനാരായണന്, ജനറല്‍ സെക്രട്ടറി ടി.എം. ഹനീഫ എന്നിവര്‍ പറഞ്ഞു. 2011 ജനുവരിയില്‍ രൂപീകൃതമായ കെഎസ്പിപിഡബ്ല്യു എന്ന സംഘടന എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ചുവരികയാണ്. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന സംഘടന ഡിപ്പാര്‍ട്ട്മെന്റും ഗവണ്മെന്റുമായി നടത്തിയ അനവധി ചര്‍ച്ചകളിലൂടെ പല ആനുകൂല്യങ്ങളും പൊലീസ് പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കുകയും കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുമാണ്.
ഇതിനിടെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിയിലെ ചിലര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവര്‍ സംഘടനയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയാക്കാന്‍ ശ്രമം നടത്തുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുകയും വിഭാഗീയതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ ബാലകൃഷ്ണന് പുതിയേടത്ത്, മാര്ട്ടിന് കെ. മാത്യു, എം. നാരായണന്, ജോയിന്റ് സെക്രട്ടറിമാരായ എന്‍. പൊന്നു, കല്ലറ ബാലകൃഷ്ണന്, എ. ഖാദര്‍കുഞ്ഞ്, ട്രഷറര്‍ സി.എസ്. ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: