കോട്ടയം: ബാര്‍കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് കളക്ട്രേറ്റ് ഉപരോധിക്കും. രാവിലെ 9 മുതല്‍ മൂന്നു ഗേറ്റിലും ഉപരോധം സൃഷ്ടിക്കും. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധസമരം ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കളക്ട്രേറ്റിന്റെ പ്രധാന ഗേറ്റില്‍ കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്ത്ഓഫീസിനു സമീപമുള്ള ഗേറ്റില്‍ പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും പങ്കെടുക്കും. പിന്‍വശത്തുള്ള ഗേറ്റില്‍ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഇവിടെ നടക്കുന്ന ഉപരോധ സമരത്തിന് സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് ഗേറ്റില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ തുടങ്ങിയവരും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: