അഗളി: അരനൂറ്റാണ്ടിലധികം പഴക്കമുള്ളതും തകര്‍ന്നു കിടക്കുന്നതുമായ അച്ചന്മുക്ക്- ജല്ലിപ്പാറ റോഡും അച്ചന്മുക്ക്-ഓടപ്പെട്ടി റോഡും ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി പ്രക്ഷോഭത്തിലേക്ക്. ദിനംപ്രതി നൂറുക്കണക്കിനുപേര്‍ സഞ്ചരിക്കുന്ന റോഡാണ് കാലങ്ങളായി അവഗണിക്കപ്പെട്ടിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളുടെയും വൃദ്ധരുടെയും യാത്ര ദുരിതപൂര്‍ണമാണ്. അമിതചാര്‍ജ് നല്കിയാലും ടാക്സി വാഹനങ്ങള്‍പോലും കടന്നുവരാന്‍ മടിക്കുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
രണ്ട് റോഡുകളും ഒരു കിലോമീറ്റര്‍ വീതം നവീകരിച്ചാല്‍ ഗതാഗതം സുഗമമാകുമെന്നിരിക്കെ റോഡുകള്‍ക്കുവേണ്ടി അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ ലാപ്സാക്കിയും വകമാറ്റി ചെലവഴിച്ചും റോഡ് നിര്‍മാണം മുടക്കുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. അധികൃതരുടെ അനാസ്ഥമൂലം അച്ചന്മുക്ക്, മുനിമല, കുറുക്കന്‍കുണ്ട്, കരടിപ്പാറ, ഇടിഞ്ഞമല പ്രദേശങ്ങളിലേക്കുള്ള യാത്ര ക്ലേശകരമായി.
ഇതിനെതിരെ ശക്തമായ സമരപരിപാടികളാരംഭിക്കാന് പി.വി. ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഗോപകുമാര്‍, ബൂത്ത് പ്രസിഡന്റ് ജി.കെ. രാജന്,സെക്രട്ടറി കെ.എസ്. രജീഷ്, സി. കേശവന്, കെ.വി. ചന്ദ്രന് പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: