കോട്ടയ: കലോത്സവത്തില്‍ കഥാപ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെണ്‍കുട്ടിയുടെ ഗുരു ഹര്‍ഷകുമാര്‍ ജഡ്ജായി എത്തിയത് വിവാദമായി. മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നീനു രാജീവാണ് പരാതിയുമായി രംഗത്തുവന്നത്. കഴിഞ്ഞവര്‍ഷം നടന്ന കലോത്സവത്തിലും ഇതേ സംഭവം ഉണ്ടായതിനാല്‍ ഹര്‍ഷകുമാറിനെ ഇത്തവണ ജഡ്ജാക്കരുതെന്നാവശ്യപ്പെട്ട് പരാതികള്‍ അയച്ചിരുന്നതായി നീനുവിന്റെ പിതാവ് പറയുന്നു. ഫലത്തിനെതിരെ നീനു അപ്പീല്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന കഥാപ്രസംഗ മത്സരത്തില്‍ കണ്ണകിയുടെ കഥ അവതരിപ്പിച്ച നീനു രാജീവ് ഏറെ കയ്യടി നേടിയിരുന്നു. മോണോ ആക്ടില്‍ ഒന്നാം സ്ഥാനവും മലയാളം പ്രസംഗം മത്സരത്തില്‍ മൂന്നാം സ്ഥാനവും നീനു നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: