പാലാ: ആര്‍എസ്എസ് ഇടനാട് ശാഖാ മുഖ്യശിക്ഷകിന് നേരെ ഡിവൈഎഫ്ഐ ഗുണ്ടാ അക്രമം. ആക്രമണത്തില്‍ കെ.എസ്. ധനേഷിന് തലക്ക് ഗുരുതരമായ പരിക്കേറ്റു. പാലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഇടനാട്ട്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം. പത്ര ഏജന്റായ ധനേഷ് മാസവരി പിരിക്കാന്‍ പോയി ബൈക്കില്‍ മടങ്ങി വരുമ്പോള്‍ ഡിവൈഎഫ്ഐ നേതാവ് ആര്.ബെഞ്ചമിന്‍ എന്നയാളിന്റെ നേതൃത്വത്തില്‍ 15 ഓളം വരുന്ന ഗുണ്ടാ സംഘമാണ് ആക്രമിച്ചത്. ഇരുമ്പു പൈപ്പ് കൊണ്ടാണ് ആക്രമിച്ചത്.
സംഭവത്തില്‍ പ്രതിഷേദിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് നേതാക്കളായ സി.കെ. അശോകന്, കെ.പി. സുരേഷ്, കെ.എം. സന്തോഷ് കുമാര്‍, വി. കുട്ടികൃഷ്ണന്, എം.എസ്. ഹരികുമാര്‍, സാബു വര്‍ഗ്ഗീസ്, മോഹനന് പനയ്ക്കല്‍, രഞ്ജിത്ത്, കെ.ജി. ഗിരീഷ്കുമാര്‍, കെ.ജി. ഗോപകുമാര്‍, ദിലീപ് മാമ്പ്രയില്‍ എന്നിവര്‍ നേതത്വം നല്കി. ആര്‍എസ്എസ് പ്രവര്‍ത്തകനുനേരെയുണ്ടായ അക്രമത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പള്ളിച്ചിറ, ഇടനാട് ഭാഗങ്ങളില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് എത്തിയതാണ് സിപിഎം അക്രമണത്തിന് കാരണം. ഇന്നലെ വൈകിട്ട് ഇടനാട് ഡിവൈഎഫ്ഐയുടെ പ്രകടനത്തിനിടയില്‍ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: